സലാറിന്റെ ക്യാന്‍വാസ് കെജിഎഫിനേക്കാള്‍ വലുത്, പൃഥ്വിരാജിന് പ്രഭാസിനോളം പ്രധാന്യമുള്ള വേഷമെന്ന് നടി ശ്രിയ റെഡ്ഡി

വ്യാഴം, 22 ജൂണ്‍ 2023 (20:14 IST)
കെജിഎഫ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് രാജ്യം. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ പ്രഭാസും പൃഥ്വിരാജുമാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി ശ്രിയ റെഡ്ഡീ.
 
കെജിഎഫിന്റെ ക്യാന്‍വാസിനേക്കാള്‍ 10 മടങ്ങ് വലുതാണ് സലാറിന്റേതെന്ന് ശ്രിയ പറയുന്നു. പ്രഭാസിന്റെ കഥാപാത്രത്തിനൊപ്പം തുല്യമായ കഥാപാത്രമായിരിക്കും പൃഥ്വിരാജിന്റേത്. കഥയോടുള്ള സമീപനത്തെ തന്നെ സ്വാധീനിക്കാവുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. ശ്രിയ പറഞ്ഞു. നേരത്തെ ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സലാര്‍ ടീം പുറത്തുവിട്ടിരുന്നു. മൂക്കിലും കാതിലും കഴുത്തിലും വളങ്ങളുമായി കട്ട റഫ് ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍