ഷിജുവിന്റെ ഡാന്‍സ്,സെറീനയുടെ സ്ട്രാറ്റജി തിരിച്ചുവരവില്‍ ലെച്ചുവിന് പറയാനുള്ളത്

കെ ആര്‍ അനൂപ്
വ്യാഴം, 29 ജൂണ്‍ 2023 (15:17 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോഴും സര്‍പ്രൈസുകള്‍ക്ക് അവസാനമില്ല. ഫാമിലി വീക്കിന് പിന്നാലെ മാജിക് പോഷന്‍ ടാസ്‌കും പ്രേക്ഷകരെ രസിപ്പിച്ചു. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തു പോയ മത്സരാര്‍ത്ഥികള്‍ വീണ്ടും എത്തുന്നതാണ് പുതിയ വിശേഷം.  
ആദ്യമായി എത്തിയത് ലെച്ചുവാണ്. ഓരോരുത്തരും ലെച്ചുവിനോട് വിശേഷങ്ങള്‍ ഓരോന്നായി ചോദിച്ചു. ഓരോ മത്സരാര്‍ത്ഥികളെ കുറിച്ചും പ്രത്യേകം പ്രത്യേകമായി ലെച്ചു പറഞ്ഞു. പ്രേക്ഷകരുടെ അഭിപ്രായം വെളിപ്പെടുത്തുകയായിരുന്നു ലെച്ചു ചെയ്തത്.
അഖിലിന്റെ കുടുംബം ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത് കണ്ടപ്പോള്‍ തനിക്ക് സങ്കടമായെന്നും മാജിക് പോഷന്‍ കുടിച്ച ശോഭയുടെ വരവ് രസകരമായിരുന്നുമെന്നും ലെച്ചു പറഞ്ഞു.
 സെറീനയുടെ സ്ട്രാറ്റജിയൊക്കെ കാണുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സെറീന അന്തംവിട്ട് നോക്കി നിന്നു. ഷിജുവിന്റെ ഉള്‍ട്ട് ഡാന്‍സ് ഗംഭീരമായി.ഹോട്ടല്‍ ടാസ്‌കില്‍ മാനേജരായി ജുനൈസ് രസകരമാക്കി. റെനീഷ റഹിമാന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ലെച്ചു പറഞ്ഞു.
അഖില്‍ മാരാര്‍, ഷിജു, സെറീന, റെനീഷ, ശോഭ വിശ്വനാഥ്, ജുനൈസ് തുടങ്ങിയ ആറു മത്സരാര്‍ത്ഥികളാണ് ഇനി ബിഗ് ബോസ് വീട്ടിലുള്ളത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article