'കരിയറിലെ ഏറ്റവും വലിയ സിനിമ'; പ്രഖ്യാപനവുമായി നടി കങ്കണ

കെ ആര്‍ അനൂപ്

ബുധന്‍, 28 ജൂണ്‍ 2023 (15:12 IST)
നടി കങ്കണ റണാവത്ത് പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചു. നിര്‍മ്മാതാവ് സന്ദീപ് സിംഗുമായി ഒരു ബിഗ് ബജറ്റ് ചിത്രത്തിനാണ് നടി പദ്ധതിയിടുന്നത്. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.
 
പുതിയ പ്രോജക്റ്റ് 'എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ' ആയിരിക്കുമെന്ന് നടി പറഞ്ഞു. 13 വര്‍ഷത്തിലേറെയായി സന്ദീപ് തന്റെ സുഹൃത്താണെന്നും ഒരുപാട് നാളായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇത് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവും മികച്ച വേഷവുമാകാന്‍ പോകുന്നുവെന്നും കങ്കണ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kangana Ranaut (@kanganaranaut)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍