രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചതോടെ എനിക്ക് നഷ്ടമായത് 40 കോടി: കങ്കണ റണാവത്ത്

വ്യാഴം, 18 മെയ് 2023 (17:35 IST)
രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചത് മൂലം തനിക്ക് 40 കോടി രൂപ നഷ്ടമായെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്റെ പ്രതികരണങ്ങള്‍ മൂലം ഇരുപത്തിയഞ്ചിലധികം ബ്രാന്‍ഡുകളുമായുള്ള കരാറിനെ ബാധിച്ചതായും ഇതുമൂലം പ്രതിവര്‍ഷം 30 മുതല്‍ 40 കോടി രൂപയുടെ നഷ്ടമാണ് തനിക്കുണ്ടാകുന്നതെന്നും കങ്കണ പറഞ്ഞു.
 
എത്ര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയും എന്ന ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ കങ്കണയുടെ പോസ്റ്റ്. അനിക്ക് പറയാനുള്ളത് ഞാന്‍ പറയും. അത് തീരുമാനിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തെയും അഖണ്ഡതയേയും വെറുക്കുന്ന അജണ്ട നയിക്കുന്ന ബഹുരാഷ്ട്ര കമ്പനികളും അവരുടെ കോര്‍പ്പറേറ്റ് മേധാവിമാരുമല്ല. പണക്കാരന്‍ പണത്തിന് വേണ്ടി ശ്രദ്ധിക്കരുത്. സമ്പന്നരായവര്‍ കൂടുതല്‍ ദരിദ്രരാകുന്നത് ഞാന്‍ കാണുന്നു. കങ്കണ കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍