10 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഷാറൂഖ് സിനിമ ഓടുന്നത്, ചിത്രത്തിന് ഇന്ത്യൻ പഠാൻ എന്ന് പേരിടണമായിരുന്നു : കങ്കണ റണാവത്ത്

ചൊവ്വ, 31 ജനുവരി 2023 (14:21 IST)
ട്വിറ്ററിൽ തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും വിവാദപ്രസ്താവനകളുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. പഠാൻ എന്ന സിനിമ വെറിപ്പിന് മുകളിൽ സ്നേഹം നേടിയ വിജയമാണെന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കങ്കണയുടെ ട്വീറ്റ്.
 
പഠാൻ സിനിമ വെറിപ്പിന് മുകളിൽ സ്നേഹം നേടിയ വിജയമാണെന്ന് പറയുന്നവർ ആരുടെ സ്നേഹം ആരുടെ വെറുപ്പ് എന്ന് പറയണം. ടിക്കറ്റ് വാങ്ങിയവരുടെ സ്നേഹമാണ് ഇവിടെ വിജയിച്ചത്. ഇന്ത്യയിലെ മുസ്ലീങ്ങൾ രാജ്യസ്നേഹികളെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ പഠാനുകളെ പോലെയല്ല. അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. അതിനാൽ സിനിമയ്ക്ക് ഇന്ത്യൻ പഠാൻ എന്ന പേരാണ് ചേരുക. കങ്കണ ട്വീറ്റ് ചെയ്തു.
 
ഷാറൂഖ് ഖാൻ്റെ ഒരു ചിത്രം 10 വർഷങ്ങൾക്ക് ശേഷമാണ് ഓടുന്നത്. എന്നിട്ടും അദ്ദേഹത്തിനോടുള്ള സ്നേഹത്തിൽ കുറവുണ്ടായോ. ആ സ്നേഹം ഞങ്ങൾക്കും ലഭിക്കും. അതാണ് ഇന്ത്യയുടെ മഹിമ.മറ്റൊരു ട്വീറ്റിൽ കങ്കണ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍