ബോളിവുഡിലെ ഒരു പ്രമുഖനായ നടൻ തന്നെ പിന്തുടരുകയാണെന്ന ആരോപണവുമായി നടി കങ്കണ റണാവത്ത്. കെട്ടിടത്തിൻ്റെ പാർക്കിങ്ങിലും വീടിൻ്റെ ടെറസിലുമെല്ലാം താൻ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ബോളിവുഡിൻ്റെ കാസനോവ എന്നറിയപ്പെടുന്ന ഇയാൾക്ക് ഭാര്യയുടെ പിന്തുണയുണ്ടെന്നും കങ്കണ ആരോപിക്കുന്നു.
ഞാൻ എവിടെ പോയാലും എന്നെ പിന്തുടരുകയും നിരീക്ഷിക്കുകയുമാണ്. തെരുവിൽ മാത്രമല്ല എൻ്റെ കെട്ടിടത്തിൻ്റെ പാർക്കിങ്ങിലും വീടിൻ്റെ ടെറസിലുമാണ് അവർ ചിത്രമെടുക്കാൻ സൂം ലെൻസ് വെച്ചിരിക്കുകയാണ്. രാവിലെ 6:30ന് എൻ്റെ ഫോട്ടോ എടുക്കുകയാണ്. എൻ്റെ വാട്ട്സാപ്പ് ഡാറ്റ ചോരുന്നുണ്ടെന്ന് ഉറപ്പാണ്.എൻ്റെ വ്യക്തിഗത വിവരങ്ങൾ പോലും ചോർത്തിയെടുക്കുകയാണ്.
വർഷങ്ങളായി എൻ്റെ ഹെയർ സ്റ്റൈലിസ്റ്റായിരുന്നയാളെ ഇയാൾ വിലക്കെടുത്തു. അയാളുടെ ഭാര്യയാകട്ടെ അയാളുടെ ഈ സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. എൻ്റെ ബിസിനസ് പാർട്ട്നർമാർ അവസാന നിമിഷത്തിൽ കാരണവില്ലാതെ കരാറുകളിൽ നിന്നും പിരിയുകയാണ്. അയാൾ എന്നെ ഒറ്റപ്പെടുത്താനും മാനസികസമ്മർദ്ദത്തിലാക്കാനും ശ്രമിക്കുന്നു. അയാൾ ഭാര്യയെ മറ്റൊരു ഫ്ളോറിലാണ് താമസിപ്പിച്ചിരിക്കുന്നത്. അയാളിൽ ഒരു കണ്ണ് വേണമെന്നാണ് എനിക്ക് അവളോട് പറയാനുള്ളത്.