'വൃക്കയില്‍ വലിയ കല്ലുകള്‍'; നടന്‍ മനസൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍

Webdunia
തിങ്കള്‍, 10 മെയ് 2021 (14:45 IST)
നടന്‍ മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് മന്‍സൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കയില്‍ വലിയ കല്ലുകള്‍ ഉണ്ടെന്നാണ് പരിശോധനകളില്‍ നിന്നു വ്യക്തമായത്. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. 
 
നേരത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് മന്‍സൂര്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. നടന്‍ വിവേകിന്റെ മരണത്തിനു പിന്നാലെയാണ് മന്‍സൂര്‍ വാക്‌സിന്‍ വിരുദ്ധ പ്രസ്താവന നടത്തിയത്. വിവേക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷമാണ് മരിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മന്‍സൂറിന്റെ വിവാദ പ്രസ്താവന. വിവേകിന്റെ മരണത്തിനു കാരണം വാക്‌സിന്‍ എടുത്തതാണെന്ന് മന്‍സൂര്‍ പറഞ്ഞിരുന്നു. 
 
വിവാദ പ്രസ്താവനയെ തുടര്‍ന്ന് മന്‍സൂറിനെതിരെ കേസെടുത്തിരുന്നു. മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ മദ്രാസ് ഹൈക്കോടതി പിഴയിട്ടു. വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനായിരുന്നു മദ്രാസ് കോടതിയുടെ ഉത്തരവ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article