വിജയുടെ 'ദളപതി 65' ഒരുങ്ങുകയാണ്. ഓരോ ദിവസവും സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് പുറത്തു വരുന്നത്. മലയാള നടന്‍ ഷൈന്‍ ടോം ചാക്കോ ടീമില്‍ ഉണ്ടെന്ന് വിവരമാണ് ഒടുവിലായി പുറത്തുവന്നത്. ഇപ്പോഴിതാ വിജയുടെ വില്ലനാകാന്‍ സെല്‍വരാഘവന്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നിര്‍മ്മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുതിയ പ്രതീക്ഷകളിലാണ് ആരാധകര്‍. സെല്‍വരാഘവനും വിജയും പരസ്പരം കൊമ്പുകോര്‍ക്കുന്നത് കാണാനുള്ള കൗതുകമാണ് അവര്‍ക്ക്.