'എന്റെ സ്‌നേഹം'; മകളെ ചേര്‍ത്തുപിടിച്ച് ഐശ്വര്യ റായ്

കെ ആര്‍ അനൂപ്

തിങ്കള്‍, 10 മെയ് 2021 (11:01 IST)
ഐശ്വര്യ റായുടെ ഇപ്പോഴത്തെ ജീവിതം  മകള്‍ ആരാധ്യയെ ചുറ്റിപ്പറ്റിയാണ്. കുഞ്ഞ് താരത്തിനൊപ്പമുള്ള ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. മാതൃദിനത്തില്‍ ഐശ്വര്യ മകള്‍ക്കൊപ്പം പങ്കുവെച്ച് ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചയാകുന്നത്.
 
'എന്റെ സ്‌നേഹം എന്റെ ജീവിതം സ്ഥായിയായി, അനന്തമായി, ഉപാധികളില്ലാതെ'- ഐശ്വര്യ റായി കുറിച്ചു.
 
മകളുടെ ജനനശേഷം മകള്‍ക്കൊപ്പം തന്നെയാണ് തന്റെ സമയം മുഴുവനും നടി ചെലവഴിക്കാറുള്ളത്. വിവിധ ചടങ്ങുകളില്‍ മകള്‍ക്കൊപ്പം പോകാറുള്ള ചിത്രങ്ങളും താരം പങ്കിടാറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍