ഇനി ജൂനിയര്‍ എന്‍ടിആറിനൊപ്പം,സലാറിന് ശേഷം പ്രശാന്ത് നീല്‍, പുത്തന്‍ വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 5 ഒക്‌ടോബര്‍ 2023 (17:50 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ സംവിധായകന്‍ പുതിയ സിനിമ തിരക്കുകളിലേക്ക് കടക്കുകയാണ്. 2024 ഏപ്രിലില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന സിനിമയുടെ ജോലികള്‍ ആരംഭിക്കും. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
 
ഡിസംബര്‍ 22ന് പ്രദര്‍ശനത്തിന് എത്തുന്ന സലാര്‍ തിരക്കുകള്‍ കഴിഞ്ഞാല്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംവിധായകന്റെ തീരുമാനം. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ആയിരുന്നു ചിത്രം പ്രഖ്യാപിച്ചത്.പാന്‍ ഇന്ത്യന്‍ ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article