ആടുജീവിതം റിലീസ് ക്രിസ്മസിന് ആണോ ?സംവിധായകന്‍ ബ്ലെസിക്ക് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്

വ്യാഴം, 5 ഒക്‌ടോബര്‍ 2023 (17:40 IST)
ആടുജീവിതം റിലീസ് ക്രിസ്മസിന് ആണോ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകന്‍ ബ്ലെസിക്ക് പറയാനുള്ളത് ഇതാണ്. 
 
 'ആടുജീവിതത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ ആയിട്ടില്ല. ചിത്രത്തിന്റെ അണിയറ കാര്യങ്ങള്‍ നന്നു കൊണ്ടിരിക്കയാണ്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. എല്ലാം ഫൈനലില്‍ എത്തിയ ശേഷം നിങ്ങളെ അറിയിക്കുന്നതായിരിക്കും',-ബ്ലെസി പറഞ്ഞു.
  
എന്തായാലും ആടുജീവിതം സിനിമ കാണാന്‍ സിനിമ പ്രേമികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും. അടുത്തവര്‍ഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്.
 
 
 
  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍