ആര്‍ഡിഎക്‌സിന്റെ 100ാം ദിനത്തില്‍ ഇടാന്‍ വെച്ച വീഡിയോ, വിജയം വീട്ടില്‍ ആഘോഷിക്കുന്ന ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്

വ്യാഴം, 5 ഒക്‌ടോബര്‍ 2023 (14:19 IST)
ആര്‍ഡിഎക്‌സ് വിജയം വീട്ടില്‍ ആഘോഷിച്ച് നടന്‍ ആന്റണി വര്‍ഗീസ്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.നടന്‍ ജിനോ ജോണ്‍ വീഡിയോ പങ്കുവെച്ചു. സിനിമയുടെ നൂറാം ദിനം പോസ്റ്റ് ചെയ്യാന്‍ വച്ചിരുന്ന വിഡിയോ ആണിതെന്നും എന്നാല്‍ നൂറ് കോടിയും കടന്ന് സകലയിടങ്ങളിലും തരംഗമായതിനാലാണ് ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നതെന്നും ജിനോ പറഞ്ഞു.
 
'ആര്‍ഡിഎക്‌സിന്റെ 100ാം ദിനത്തില്‍ പോസ്റ്റ് ചെയ്യാനായിട്ട് ഞാന്‍ കരുതി വച്ച വിഡിയോ ആയിരുന്നു ഇത്. എന്നാല്‍, അതിനു മുന്നേ 100 കോടി കലക്ഷന്‍ നേടിയ ആര്‍ഡിഎക്‌സ് നെറ്റ്ഫ്‌ലിക്‌സിലും തരംഗമായി മുന്നേറുന്നതിനാല്‍ ഞാനിത് പോസ്റ്റ് ചെയ്യുന്നു. ആര്‍ഡിഎക്‌സ് ഹിറ്റല്ല ...നൂറു കോടി ഹിറ്റാണ്'-ജിനോ ജോണ്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
റിയലിസ്റ്റിക് ഡ്രാമ സിനിമകളുടെ ട്രാക്ക് മാറ്റി മോളിവുഡ് ആക്ഷന്‍ പായ്ക്ക്ഡ് മാസ്സ് മസാല ചിത്രങ്ങളെ സ്‌നേഹിക്കുന്ന കാലമാണ് കടന്നുപോകുന്നത്. നഹാസ് ഹിദായത്ത് സംവിധാനം 'ആര്‍ഡിഎക്‌സ്' മൗത്ത് പബ്ലിസിറ്റി നേടി ആളുകളെ തിയറ്ററുകളില്‍ എത്തിച്ചു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍