വിജയ് ആരാധകർക്ക് നിരാശ, പ്രത്യേക ട്രെയിലർ പ്രദർശനങ്ങളും വേണ്ടെന്ന് വെച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 5 ഒക്‌ടോബര്‍ 2023 (12:26 IST)
വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം 'ലിയോ' ഓഡിയോ ലോഞ്ച് വേണ്ടെന്നുവച്ചത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ചെന്നൈ ജവാഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി ഒരുക്കങ്ങൾ പാതിവഴി എത്തി നിൽക്കുന്ന സമയത്താണ് നിർമ്മാതാക്കൾ ഒഴിവാക്കിയത്. ഇപ്പോഴിതാ ലിയോയുടെ ട്രെയ്ലറിന് പ്രത്യേക പ്രദർശനങ്ങളൊന്നും ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഈ വാർത്ത ആരാധകരെ നിരാശരാക്കി.
വിജയ് ആരാധകർ വൻതോതിൽ വൻതോതിൽ തിയറ്ററുകളിലും മറ്റും തടിച്ചു കൂടുന്നതിനാൽ പ്രത്യേക പ്രദർശനത്തിന് പോലീസ് അനുമതി നൽകിയില്ല.ഒക്ടോബർ 19-ന് ലിയോ പ്രദർശനത്തിനെത്തിക്കാനാണ് ഒരുങ്ങുന്നത്.ലിയോയ്ക്ക് പുലർച്ചെ ഉള്ള ഫാൻസ് ഷോ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചതാണ്.
 
റിലീസിന് മുമ്പുള്ള ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച വരുമാനമാണ് കേരളത്തിൽ നിന്നും നിർമാതാക്കൾക്ക് ലഭിച്ചത്.
 
കഴിഞ്ഞദിവസം 121016 ടിക്കറ്റുകളാണ് കേരളത്തിൽ ലിയോയുടെ വിറ്റു പോയത്.1.6 കോടി ഗ്രോസ് കളക്ഷൻ നിർമ്മാതാക്കൾ നേടിക്കഴിഞ്ഞു. 392 ഷോകളിലൂടെയാണ് ഈ നേട്ടം.പാലക്കാട്, തൃശ്ശൂർ,കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിജയ് ചിത്രം കാണാൻ ആളുകൾ ഏറെയാണ്. ഇവിടങ്ങളിൽ തന്നെയാണ് ടിക്കറ്റ് കൂടുതൽ വിറ്റുപോയതും.
 
പുലർച്ചെ ഉള്ള ഫാൻസ് ഷോകൾ തമിഴ്‌നാട്ടിൽ ഉണ്ടാകില്ല. അതിനാൽ തന്നെ വിജയ് തമിഴ് ആരാധകർ കേരളത്തിൽ നിന്ന് സിനിമ കാണാനും പദ്ധതിയിടുന്നുണ്ട്. കേരള- തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ മികച്ച ടിക്കറ്റ് വിൽപ്പനയാണ് നടക്കുന്നതെന്ന് കോളിവുഡിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍