അന്ന് 6000 രൂപ പ്രതിഫലം,മമിത ബൈജു ഇന്ന് വാങ്ങുന്നത് കോടികളോ ? നടിക്ക് പറയാനുള്ളത്

കെ ആര്‍ അനൂപ്
ബുധന്‍, 14 ഫെബ്രുവരി 2024 (13:02 IST)
Mamitha Baiju
നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തില്‍ എത്തിയ പ്രേമലു വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ നായിക കൂടിയായ മമിതയുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ ?
 
 ആദ്യമായി സിനിമയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് പ്രതിഫലമായി ഒന്നും ലഭിച്ചിരുന്നില്ലെന്ന് നടി മമിത. രണ്ടാമത്തെ സിനിമയിലേക്ക് വിളി വന്നപ്പോള്‍ താരത്തിന് 6000 രൂപ പ്രതിഫലമായി ലഭിച്ചു. ഇപ്പോള്‍ വിജയ സിനിമകളുടെ ഭാഗമായി മാറാന്‍ കഴിയുന്ന താരം പ്രതിഫലം ഉയര്‍ത്തിയോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോള്‍ കോടികള്‍ ആണോ മമിത വാങ്ങുന്നത് എന്ന ചോദ്യത്തിന് നടി തന്നെ ഉത്തരം നല്‍കി.
 
തന്റെ മുന്നില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടെന്നും പക്ഷേ കോടികള്‍ വാങ്ങാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നും മമിത പറയുന്നു. തന്റെ മാര്‍ക്കറ്റിംഗ് ലെവല്‍ അനുസരിച്ചുള്ള പ്രതിഫലമാണ് ഇപ്പോള്‍ വാങ്ങുന്നതെന്നും കോടികളിലേക്ക് എത്താന്‍ ഇനിയും ദുരമുണ്ടന്നും മമിത പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article