'ബാല ചേട്ടന്റെ വൈഫാണ്, ഡിപ്രെഷന്‍ ഉണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല';വാലെന്റൈന്‍സ് ദിനത്തില്‍ എലിസബത്ത്

കെ ആര്‍ അനൂപ്

ബുധന്‍, 14 ഫെബ്രുവരി 2024 (10:24 IST)
ഈ വാലെന്റൈന്‍സ് ദിനത്തില്‍ ബാലയുടെ ഭാര്യ എലിസബത്ത് ഉദയനും ചില കാര്യങ്ങള്‍ പറയാനുണ്ട്.
 
എലിസബത്ത് ഡിപ്രഷനില്‍ ആണെന്ന് തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനെതിരെയാണ് നടന്റെ ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ഡിപ്രെഷന്‍ ഉണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അത് മറ്റുള്ളവരുടെ വ്യാഖ്യാനം മാത്രമാണെന്നും എലിസബത്ത് പറഞ്ഞു. ഇനി ബാലയെ കെട്ടി ഫേമസ് ആയി എന്ന് പറയുന്നവര്‍ക്കും മറുപടിയുണ്ട് എലിസബത്തിന്റെ പക്കല്‍.
 
ബാലയുടെ ഭാര്യയായത് കൊണ്ട് ഫേസ്ബുക്ക് തുറക്കാന്‍ പാടില്ല എന്നുണ്ടോ? വിവാഹത്തിന് മുന്‍പും എനിക്ക് ഫേസ്ബുക്ക് ഉണ്ടായിരുന്നു, അതില്‍ പോസ്റ്റും ഉണ്ടായിരുന്നു. അത് ഡിലീറ്റ് ചെയ്തിട്ടാണ് ഈ അക്കൗണ്ട് ആരംഭിച്ചത് എന്ന് എലിസബത്ത് പറഞ്ഞു.
 
ഫേസ്ബുക്കില്‍ മാത്രമല്ല യൂട്യൂബ് ചാനലും എലിസബത്ത് ഉദയന്‍ നടത്തുന്നുണ്ട്. ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബാലിയും എലിസബത്തും ഒന്നിച്ചുള്ള പോസ്റ്റുകള്‍ അധികം ഇപ്പോള്‍ കാണാറില്ല. അതിനൊരു മറുപടിയും എലിസബത്ത് നല്‍കുന്നുണ്ട്. 
 
ബാല ചേട്ടന്റെ ഭാര്യയായതുകൊണ്ടാണ് ഫേമസ് ആയത്. അതുകൊണ്ടാണ് വീഡിയോ ഇടുന്നത് എന്ന് ചിലര്‍ പറയുന്നു. ബാല ചേട്ടന്റെ വൈഫ് ആണ്. അതിലിപ്പോള്‍ തര്‍ക്കമുണ്ടോ? അതിന്റെ പേരില്‍ ആര്‍ക്കും തര്‍ക്കമില്ല എന്നാണ് വിശ്വാസം. എലിസബത്ത്
പ്രശസ്തയാവാന്‍ സെലിബ്രിറ്റിയെ കല്യാണം കഴിച്ചു എന്ന് തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്തു പോവുകയെന്ന് എലിസബത്ത് പറഞ്ഞു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍