'കൈതി', 'വിക്രം' നടന്‍ അര്‍ജുന്‍ ദാസ് മലയാളത്തിലേക്ക്, പ്രണയ നായകനാകുന്നത് 'ജൂണ്‍' സംവിധായകന്റെ ചിത്രത്തിലൂടെ

കെ ആര്‍ അനൂപ്

ബുധന്‍, 14 ഫെബ്രുവരി 2024 (11:55 IST)
Arjun Das
അര്‍ജുന്‍ ദാസ് മലയാള സിനിമയില്‍ നായകനായി എത്തുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്.കൈതി, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്‍ മോളിവുഡില്‍ ചുവട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജൂണ്‍, മധുരം തുടങ്ങിയ സിനിമകള്‍ക്കും കേരള ക്രൈം ഫയല്‍സ് എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അര്‍ജുന്‍ നായകന്‍ ആകുന്നത്.
 
സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്. മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. 
 
പ്രണയം തന്നെയാണ് സിനിമയുടെ വിഷയം. നല്ലൊരു എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിക്കാം. മലയാള സിനിമയിലെ മുന്‍നിര താരങ്ങളും അണിയറ പ്രവര്‍ത്തകരും സിനിമയ്ക്കായി അണിനിരക്കും.
 
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും. ഇക്കാര്യം സംവിധായകനാണ് അറിയിച്ചത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍