ബിജെപിക്കെതിരെ മുനയൊടിയുന്ന പ്രതിപക്ഷ സഖ്യങ്ങൾ

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (15:01 IST)
രാജ്യത്ത് അജയ്യരായ ശകതിയായി ബി ജെ പിയും സംഘപരിവാർ സംഘടനകളും വളരുന്നു എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ വിജയം നൽകുന്ന ചിത്രം. പ്രതിപക്ഷ കക്ഷിക്കളെ ദയനീയമായി പരാജയത്തിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു മിക്ക ഇടങ്ങളിലും ബിജെപിയുടെയും എൻഡിഎ കക്ഷികളുടെയും വിജയം. കേരളം ഉൾപ്പടെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളാണ് ഈ ട്രൻഡിൽന്നിന്നും അകന്നുനിന്നത്.
 
ദേശീയപാർട്ടി എന്ന രീതിയിൽ കോൺഗ്രസിന്റെ വലിയ തകർച്ചയും. ഐക്യ[പ്പെടാൻ മനസില്ലാത്ത പ്രതിപക്ഷ പാർട്ടികളുമാണ് ഇതിന് പ്രധാന കാരണം. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിൽ അംഗമല്ലാത്ത മുഴുവൻ പ്രാദേശിക ദേശീയ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പടെത്തി. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രൂപീകരിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും തുടക്കത്തിൽ തന്നെ ഈ നീക്കം തകർന്നു.
 
എസ്പിയും ബിഎസ്പിയും കോൺഗ്രസുമായി ചേരും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏറെ നാളത്തെ വൈരം മറന്ന് എസ്പിയും ബിഎസ്പിയും ചേർന്ന് യുപിയിൽ മഹാസഖ്യം രൂപീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കും എന്ന തോന്നിണ്ടാക്കിയെങ്കിലും ദയനീയമായ പരാജയമാണ് സഖ്യം ഏറ്റുവാങ്ങിയത്. ഇതോടെ ഇപ്പോൾ ബിജെപിക്കെതിരെ രൂപം കൊണ്ട് എസ്പി ബിഎസ്പി സഖ്യത്തിന്റെയും മുന ഒടിയുകയാണ്.
 
വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റക്ക് മത്സരിക്കുമെന്ന് മായവതി വ്യക്തമാക്കി കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി എസ്പിക്ക് 10 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത് എസ്പിക്കാവട്ടെ 5 സീറ്റുകളിലും. മുന്നണിയിലെ കക്ഷിയായിരുന്ന ആർഎൽഡിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനുമായില്ല. എസ്പിയുടെ സുപ്രധാന നേതാക്കളായ ഡിംബിൾ ;യാദവും ധർമേന്ദ്ര യാദവും വരെ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി.
 
വലിയ പരാജയത്തിന് ശേഷം ഒരു പ്രതികരണത്തിനും എസ്പി തയ്യാറാവാതെ വന്നതോടെയണ് ഇത്തരത്തിൽ ഒരു നിലപാടിലേക്ക് എത്തിയത് എന്നാണ് മായാവതി പറയുന്നത്. അതേസമയം പ്രധാനമന്ത്രിയാവുക എന്ന മോഹം തകർന്നതിനാലാണ് മായാവർതി സംഖ്യം വിടുന്നത് എന്നാണ് ഡിംബിൾ യാദവിന്റെ പ്രതികരണം. ഫലത്തിൽ ബിജെപിയെ എതിരിടുന്ന ഓരോ ബദൽ രാഷ്ട്രീയ കക്ഷികളും രാജ്യത്ത് തകരുകയോ ക്ഷയിക്കുകയോ ചെയ്യുകയാണ്. 
 
പ്രദേശിക രാഷ്ട്രീയ കക്ഷികളുടെ മുഴുവൻ ഐക്യത്തോടെപ്പം തന്നെ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ ശക്തിയാർജ്ജിക്കുന്നതുവരെ. ബിജെപിയും ബിജെപിയുമായി ചേർന്നുനിൽക്കുന്ന രഷ്ട്രീയ കക്ഷികളും അധികരത്തിലെത്താനണ് സധ്യത കൂടുതൽ പ്രദേശികമായി സ്വന്തം നിലയിൽ വളരാനുള്ള കടുത്ത ശ്രമങ്ങൾ ബിജെപി നടത്തുമുന്നുമുണ്ട്. ഇത് പശ്ചിമ ബംഗാളിൽ വ്യക്തമായി കാണാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article