ജയ്‌ ശ്രീറാം എന്ന് വിളിച്ച് 7 മണിക്കൂറോളം തൂണിൽ കെട്ടിയിട്ട് മർദ്ദനം, യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് മോഷണക്കുറ്റം ആരോപിച്ച്

തിങ്കള്‍, 24 ജൂണ്‍ 2019 (12:46 IST)
മോഷണക്കുറ്റം ആരോപിച്ച് ആളുകൾ കൂട്ടം ചേർന്ന് മർദ്ദിച്ച യുവാവ് മരിച്ചു. ജാർഗണ്ഡിലെ ഖർസ്വാനിൽലാണ് സംഭവം ഉണ്ടായത്. ജൂൺ 18ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആൾകൂട്ടതത്തിന്റെ ക്രൂര മർദ്ദനം. ഷാംസ് തബിരീസ് എന്ന 24കാരനാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൂനെയിൽ വെൽഡറായി ജോലിചെയ്യുകയായിരുന്ന തബിരീസ് വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു.
 
ചൊവ്വാഴ്ച ജംഷ്ട്പൂരിൽനിന്നും സെരെയ്കോയിലേക്ക് സുഹൃത്തുക്കളുമൊത്ത് മടങ്ങുന്നതിനിടെ ഗ്രാമത്തിൽനിന്നും കാണായ ബൈക്ക് മോഷ്ടിച്ചത് തബിരീസാണ് എന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു. തബിരീസിന്റെ സുഹൃത്തുക്കൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
 
യുവാവിന്രെ തൂണിൽ കെട്ടിയിട്ട ശേഷം ഏഴുമണിക്കൂറോളം നേരം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവശനായ തബിരീസിനെ പ്രദേശവാസികളിൽ ഒരാൾ മരക്കഷ്ണകൊണ്ട് ക്രൂരമായി മർദ്ദിക്കുന്നതും. ജയ് ശ്രീറാം, ജയ് ഹനൂമാൻ എന്ന് വിളിക്കാൻ നിർബന്ധിക്കുന്നതും പ്രദേശവാസികൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ കാണാം.
 
ക്രൂരമായി മർദ്ദിച്ച് ശേഷം പ്രദേശവാസികൾ തന്നെ യുവാവിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ. ജൂൺ 22ന് തബിരീസിന്റെ നിൽ ഗുരുതരമാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മോഷണശ്രമത്തിനിടെയാണ് തബിരീസിനെ പിടികൂടിയത് എന്നും പ്രദേശവാസികൾ ക്രൂരമായി മർദ്ദിച്ചിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. തബിരീസിന്റെ മരണത്തി; ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.           

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍