ബാത്ത്‌റൂമില്‍ ഒളിക്യാമറ വെച്ച് ഫോട്ടോ എടുത്തു; പെണ്‍കുട്ടിയുടെ പരാതിയിൽ കോഴിക്കോട് ഹോട്ടല്‍ അടിച്ച് തകര്‍ത്തു

ഞായര്‍, 23 ജൂണ്‍ 2019 (17:14 IST)
ബാത്ത് റൂമില്‍ ക്യാമറ വെച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. വടകരയിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി ബാത്ത് റൂമില്‍ ക്യാമറ ഉണ്ടെന്ന വിവരം പുറത്തറിയിക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി.
 
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇന്നലെ രാത്രി മുറിയെടുത്ത കടുംബത്തിനാണ് ദുരനുഭവമുണ്ടായത്. പുലര്‍ച്ചെ കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജനാലയിലൂടെ ആരോ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തു. ഹോട്ടലിലെ ജീവനക്കാരനാണ് ഫോട്ടോയെടുത്തതെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് പൊലീസെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കുട്ടി ഇത് വരെ പരാതി നല്‍കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍