അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 63 പവൻ കവർന്നു

Webdunia
ഞായര്‍, 9 ഒക്‌ടോബര്‍ 2022 (12:04 IST)
നാഗർകോവിൽ: അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 63 പവന്റെ സ്വർണ്ണാഭരണങ്ങളും 92000 രൂപയും കവർന്നു. നാഗർകോവിൽ സൈമൺ നഗർ സ്വദേശി ശങ്കര നാരായണൻ എന്ന 37 കാരന്റെ വീട്ടിൽ നിന്നാണ് കവർച്ച നടന്നത്.
 
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശങ്കരനാരായണനും ഭാര്യയും വെട്ടുവന്നിമഠത്തിലെ ഒരു സ്വകാര്യ സ്കാൻ സെന്റർ ജോലിക്കാരാണ്. ശങ്കരനാരായണന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. ഈ സമയം ഭാര്യ അവരുടെ മാതാവിന്റെ വീട്ടിലേക്കും പോയിരുന്നു. ഈ സമയത്തായിരുന്നു കവർച്ച നടന്നത്.
 
ശങ്കരനാരായണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസന്വേഷണത്തിനായി സ്‌പെഷ്യൽ ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article