സ്‌കൂട്ടറും ബൈക്കും മോഷ്ടിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വെള്ളി, 7 ഒക്‌ടോബര്‍ 2022 (19:34 IST)
അടൂർ: വീട്ടിൽ നിന്ന് സ്‌കൂട്ടറും ബൈക്കും മോഷ്ടിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. തുമ്പമൺ വടക്ക് ജസ്റ്റിൻ ഡാനിയൽ, കുളനട ചെങ്ങന്നൂർ വിലയിൽ ബിജു മാത്യു, കലഞ്ഞൂർ കാഞ്ഞിരംകുകളിൽ വിഷ്ണു, പെരിങ്ങനാട് മലമേക്കര സ്വദേശി വിഷ്ണു എന്നെ യുവാക്കളാണ് അറസ്റ്റിലായത്.

കഴിഞ്ഞ നാലാം തീയതി പുലർച്ചെ മൂന്നാളം ശ്രീനിലയത്തിൽ സന്തോഷിന്റെ വീട്ടിൽ നിന്നാണ് സ്‌കൂട്ടറും ബൈക്കും കവർന്നത്. പരാതിയെ തുടർന്ന് അടൂർ പോലീസ് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

മോഷ്ടിച്ച ബൈക്കിൽ ജസ്റ്റിൻ ഡാനിയൽ ഇലവുംതിട്ടയിൽ  കറങ്ങുന്നതു കണ്ടെത്തി. തുടർന്നാണ് ഇയാളെ പിടിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മറ്റു പ്രതികളെ പിടികൂടിയത്. പിടിയിലായ ബിജു മാത്യു സ്ഥിരം മോഷനണക്കേസുകളിലെ പ്രതിയാണ്. ഇയാളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍