യുവതിയുടെ പാദസരം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (16:33 IST)
കായംകുളം: ഉറങ്ങിക്കിടന്ന യുവതിയുടെ കാലിൽ നിന്ന് സ്വർണ്ണ പാദസരം മോഷ്ടിച്ച 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പടനായർകുളങ്ങര  ബിസ്മില്ലാ മൻസിലിൽ അൻഷാദ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം പതിനേഴാം തീയതി പകൽ സമയം പെരിങ്ങാലയിലായിരുന്നു വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചത്. തുറന്നു കിടന്ന ജനാലയിൽ കമ്പി അഴികൾക്കിടയിലൂടെ കൈ കടത്തി പാദസരം വലിച്ചുപൊട്ടിക്കുകയായിരുന്നു.

ഇയാളെ രണ്ടാംകുറ്റി ഭാഗത്തുള്ള ഇറച്ചി വിൽപ്പന ശാലയിലെ ജോലി സമയത്തായിരുന്നു പിടിച്ചത്. ഓച്ചിറ, ചവറ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ നിരവധി പിടിച്ചുപറി കേസുകളിലെ പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍