കാമുകിക്ക് കാർ വാങ്ങാനായി ഭാര്യയുടെ 200 പവൻ കവർന്ന 40 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 9 ഓഗസ്റ്റ് 2022 (18:52 IST)
ചെന്നൈ: കാമുകിക്ക് കാർ വാങ്ങാനായി ഭാര്യയുടെ 200 പവൻ കവർന്ന 40 കാരനായ ഭർത്താവ് അറസ്റ്റിലായി. ചെന്നൈ പൂനമല്ലിയിൽ താമസിക്കുന്ന ശേഖർ എന്ന ആളാണ് അറസ്റ്റിലായത്.

ശേഖറും ഭാര്യയും തമ്മിൽ പിണക്കം ഉണ്ടായതിനെ തുടർന്ന് രണ്ടു വർഷം മുമ്പ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. ഇപ്പോൾ ഭർത്താവായിന്റെ വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമെടുക്കാനായി എത്തിയപ്പോഴാണ് 200 പവൻ കാണാതായത് അറിഞ്ഞത്. ഉടൻ തന്നെ ഇവർ പോലീസിൽ സ്വർണം കവർച്ച പോയതായി പരാതി നൽകുകയും ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തിൽ തനിക്കു സ്വർണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ശേഖർ ആദ്യം മൊഴി നൽകിയത്. തുടരെയുള്ള ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് സ്വർണ്ണം എടുത്തതെന്നും അത് തന്റെ 22 വയസു മാത്രം പ്രായമുള്ള കാമുകിക്ക് വേണ്ടി കാർ വാങ്ങുന്നതിനായിരുന്നു എന്നും പോലീസിനെ അറിയിച്ചു. തുടർ നടപടികളെ കുറിച്ച് വിശദമായി അറിവായിട്ടില്ല.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍