ഭാര്യയുടെ സ്വര്‍ണ്ണം മോഷ്ടിച്ച് 22 കാരിയായ കാമുകിക്ക് നല്‍കിയ 40 കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ഓഗസ്റ്റ് 2022 (12:29 IST)
ഭാര്യയുടെ സ്വര്‍ണ്ണം മോഷ്ടിച്ച് 22 കാരിയായ കാമുകിക്ക് നല്‍കിയ 40 കാരന്‍ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ചെന്നൈ സ്വദേശി 40കാരനായ ശേഖറാണ് പോലീസിന്റെ പിടിയിലായത്. ചെന്നൈയിലെ പൂനമല്ലി മേഖലയില്‍ സഹോദരനോടൊപ്പം താമസിക്കുകയായിരുന്നു ശേഖര്‍. രണ്ടുവര്‍ഷം മുമ്പ് ശേഖരന്റെ ഭാര്യ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നാലെ തന്റെ സ്വര്‍ണം തിരിച്ചെടുക്കാന്‍ വേണ്ടി ശേഖറിന്റെ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. 
 
ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ കാമുകിക്ക് സ്വര്‍ണാഭരണങ്ങള്‍ നല്‍കിയതായി കണ്ടെത്തി. കൂടാതെ ശേഖരന്റെ അമ്മയുടെ സ്വര്‍ണാഭരണങ്ങളും കാമുകിക്ക് നല്‍കിയിട്ടുള്ളതായിട്ടാണ് കണ്ടെത്തിയത്. 22 കാരിയായ കാമുകിയുടെ വീട്ടിലുള്ള കാറും ശേഖര്‍ വാങ്ങി നല്‍കിയതാണെന്ന് പോലീസ് കണ്ടെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍