ഉറക്കമുണരാൻ വൈകിയപ്പോൾ അന്വേഷിച്ചെത്തി, കണ്ടത് മരിച്ച നിലയിൽ: ശരത് ചന്ദ്രൻ്റേത് ആത്മഹത്യയെന്ന് പോലീസ്

ശനി, 30 ജൂലൈ 2022 (12:59 IST)
യുവനടൻ ശരത് ചന്ദ്രൻ്റേത് ആത്മഹത്യയെന്ന് കരുതുന്നതായി പോലീസ്, ഇന്നലെ രാവിലെ പിറവം കക്കാട്ടിലെ വീട്ടിനുള്ളിലാണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കമുണരാൻ താമസിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 
 
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശരത് കളമശേരിയിലെ ഒരു കമ്പനിയിൽ കമ്പ്യൂട്ടർ എഞ്ചിനിയറായി ജോലി ചെയ്തിരുന്നപ്പോഴാണ് സിനിമയിലേക്കെത്തിയത്. അങ്കമാലി ഡയറീസ്,മെക്സിക്കൻ അപാരത,സിഐഎ,കൂടെ എനീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 37 വയസായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍