അടുപ്പിച്ച് രണ്ട് കൊലപാതകം, നിരോധനാജ്ഞ: പ്രാർഥന വീടുകളിലാക്കാൻ മുസ്ലീം നേതാക്കളോട് ആവശ്യപ്പെട്ട് പോലീസ്

വെള്ളി, 29 ജൂലൈ 2022 (12:50 IST)
മംഗളൂരു: സംഘർഷം നിലനിൽക്കുന്ന ദക്ഷിണ കന്നഡയിൽ ഇന്നലെ രാത്രി ഒരു യുവാവ് കൂടി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി കർണാടക പോലീസ്. യുവമോർച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂരു സൂറത്കൽ മംഗൾപേട്ടെ സ്വദേശി ഫാസിൽ വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ചിരുന്നു.
 
സൂറത്കല്ലിൽ റെഡിമെയ്ഡ് കടയുടെ മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. സുള്ള്യയിൽ നേരത്തെ നടന്ന കൊലപാതകങ്ങളുടെ തുടർച്ചയാണോ ഇതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തെ തുടർന്ന് സുല്‍ത്കല്‍, മുല്‍കി, ബാജ്‌പെ, പനമ്പുര്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
 
ക്രമസമാധാനം മുൻനിർത്തി പ്രാർഥനകൾ വീടൂകളിലാക്കാൻ മുസ്ലീം-നേതാക്കളോട് പോലീസ് അഭ്യർഥിച്ചു.മംഗളൂരു പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള എല്ലാ മദ്യ ഷാപ്പുകളും വെള്ളിയാഴ്ച അടച്ചിടാന്‍ നിര്‍ദേശമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍