സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്

ശനി, 30 ജൂലൈ 2022 (12:28 IST)
സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പോലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. 2020 ഫെബ്രുവരി 18ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ ഇടത്ത് വെച്ച് സിവിക് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 
 
വെള്ളിയാഴ്ച വൈകീട്ട് നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് മൊഴിയെടുത്തു. രാത്രി 10:25ഓടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ മറ്റൊരു യുവ എഴുത്തുകാരിയുടെ പരാതിയിൽ സിവിക് ചന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യേപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍