പീഡനക്കേസിലെ പ്രതിയായതിന് പിന്നാലെ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പോലീസ്

ചൊവ്വ, 26 ജൂലൈ 2022 (15:28 IST)
ലൈംഗിക പീഡനക്കേസിൽ പ്രതിയായ സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പോലീസ്. സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം കേസിൽ ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖല ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭ തുടങ്ങുമെന്ന് ദളിത് സംഘടനകൾ അറിയിച്ചു.
 
അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയിൽ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പോലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. പരാതി ഉയർന്നതിന് പിന്നാലെ സിവിക് ചന്ദ്രൻ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍