വിവാഹം കഴിക്കുമ്പോൾ റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല: ഭർത്താവ് മെഹ്നാസിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

വ്യാഴം, 4 ഓഗസ്റ്റ് 2022 (12:03 IST)
മരണപ്പെട്ട വ്ളോഗർ റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. കോഴിക്കോട് കാക്കൂർ പോലീസാണ് കേസ് ചുമത്തി മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.
 
പ്രായപൂർത്തിയാകും മുൻപ് വിവാഹം കഴിപ്പിച്ചതിൽ റിഫയുടെ മാതാപിതാക്കൾക്കെതിരെയും പോലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മെഹ്നാസിനെതിരെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍