കവർച്ച ചെയ്യപ്പെട്ട വാഹനത്തിനു നഷ്ടപരിഹാരം നൽകിയില്ല. 6.68 ലക്ഷം രൂപാ നൽകാൻ കോടതിയുടെ വിധി
മലപ്പുറം: ബന്ധുവിന് വാഹനം നൽകിയപ്പോൾ അത് കവർച്ച ചെയ്യപ്പെട്ടു. തുടർന്ന് കമ്പനിയോട് നഷ്ടപരിഹാരത്തിന് ആവശ്യപ്പെട്ടപ്പോൾ ഇൻഷ്വറൻസ് കമ്പനി നിഷേധിച്ചു. പരാതിയെ തുടർന്ന് ജില്ലാ ഉപഭോക്‌തൃ കമ്മീഷൻ വാഹന ഉടമയ്ക്ക് 668796 രൂപ നൽകാൻ വിധിച്ചു.
കഴിഞ്ഞ 2018 ജനുവരി എട്ടാം തീയതിയാണ് ചീക്കോട് സ്വദേശി ഫസലുൽ ആബിദിന്റെ മാരുതി സ്വിഫ്റ്റ് കാർ മോഷണം പോയത്. എന്നാൽ ഇതിനിടെ നടന്ന ബൈക്ക് അപകടത്തിൽ ഫസലുൽ ആബിദ് മരിച്ചു. ആബിദിന്റെ ബന്ധുക്കൾ ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം നൽകാൻ കമ്പനി തയ്യാറായില്ല.
തുടർന്നാണ് ബന്ധുക്കൾ ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചത്. ഒരു മാസത്തിനകം ഈ തുക നൽകാനാണ് വിധി. ഇല്ലാത്ത പക്ഷം ഹർജി നൽകിയ തീയതി മുതൽ ഒമ്പതു ശതമാനം പലിശ ചേർത്ത് ഇൻഷ്വറൻസ് കമ്പനി നൽകണമെന്നും വിധിച്ചു.