മാസം 500 രൂപ, പ്രീമിയം ജൂണിലെ ശമ്പളം മുതൽ ഈടാക്കും : മെഡിസിപ്പ് ഉത്തരവ് ഇറങ്ങി

വെള്ളി, 24 ജൂണ്‍ 2022 (19:33 IST)
സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കി ഉത്തരവിറങ്ങി. ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഒരു വർഷം 4800 രൂപയും 18 ശതമാനം ജിഎസ്ടിയും നൽകണം. ജൂൺ മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും പ്രീമിയം ഈടാക്കും.
 
ഓറിയൻ്റൽ ഇൻഷുറൻസിനാണ് കരാർ ലഭിച്ചത്. ആശുപത്രികളെ എം പാനൽ ചെയ്യുന്നതിനുള്ള പക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രികളെ എം പാനൽ ചെയ്യുന്നത് മൂന്ന് ദിവസത്തിനകം പൂർത്തിയാകുമെന്ന് ധനവകുപ്പ് അറിയിച്ചു. തീരുമാനമായാൽ ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍