ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം, സംഘത്തെ തന്ത്രപരമായി കുടുക്കി പൊലീസ്

Webdunia
ശനി, 4 ജനുവരി 2020 (14:21 IST)
പൂനെ: പൂനെയിൽ ലോഡ്‌ജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റിനെ പിടികൂടി പൊലീസ്. പൂനെയിലെ ഹദപ്‌സറിലുള്ള ബേക്കാരി നഗറിലെ ലോഡ്ജിൽനിന്നുമാണ് സെക്സ് റാക്കറ്റിനെ പൊലീസ് പിടികൂടിയത്. സംഘത്തിൽനിന്നും ആറ് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. ഇതിൽ നാലുപേർ പശ്ചിമ ബംഗാൾ സ്വദേശിനികളാണ്.
 
പൂനെ സിറ്റി പൊലീസിലെ സോഷ്യൽ സെക്യൂരിറ്റി സെല്ലാണ് റെയിഡ് നടത്തി സംഘത്തെ പിടികൂടിയത്. പ്രദേശത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺ‌വാണിഭം നടക്കുന്നതായി വഴിയോര കച്ചവടക്കാരിൽനിന്നും സോഹ്യൽ സെക്യൂരിറ്റി സെല്ലിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്.
 
ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാർ വഴി സ്ത്രീകളെ കടത്തിക്കൊണ്ട് വന്നാണ് സംഘം പെൺവണിഭത്തിന് ഇരയാക്കിയിരുന്നത്. സ്ത്രീകളെ കെണിയിപ്പെടുത്തി പെൺ വാണിഭത്തിന് ഇരയാക്കിയതിന് നാല് പുരുഷൻമാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ക്രൈം ബ്രാഞ്ചിന്റെ ഭാഗമായ സോഷ്യൽ സെക്യൂരിറ്റി സെൽ 116 സ്ത്രീകളെയാണ് കഴിഞ്ഞ വർഷം സമാനമായ രീതിയിൽ മോചിപ്പിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article