വീടിനുള്ളിൽ കയറിയാണ് പ്രതി കുഞ്ഞിനെ തട്ടിയെടുത്തത്. രാവിലെ ഉണർന്നപ്പോൾ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലില അടുത്തുള്ള പരുത്തിപ്പാടത്ത് ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പീഡനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്ന സംഭവങ്ങൾ പെൺകുട്ടി തന്നെ അമ്മയോട് തുറന്നുപറയുകയായിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.