നാഗലാൻഡിലെ ട്യൂൻസാങ്ങ്, കിഫൈർ, സുൻഹെബോതോ, ഫേക്, കോഹിമ, പെറൻ എന്നീ ജില്ലകളിലാണ് ശക്തമായ മഞ്ഞുവീഴ്ച ഉള്ളത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താമനില 5 ഡിഗ്രി സെൽഷ്യസിന് താഴെ രേഖപ്പെടുത്തി. നാഗലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ 3 ഡിഗ്രി സെൽഷ്യസാണ് താപനില.
ലുവിസെ, ഷമറ്റർ എന്നി പ്രദേശങ്ങളിലും ജോകു താഴ്‌വരയിലും മഞ്ഞുമൂടിക്കിടക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ മനം കീഴടക്കുകയാണ്. എന്നാൽ അപൂർവമായി സംഭവിക്കുന്ന ഈ മഞ്ഞു വീഴ്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ അടയാളമാണ് എന്ന ആശങ്കയിലാണ് നാഗാലാൻഡുകാർ.