സോഷ്യൽ മീഡിയ ആപ്പുകളിൽ വാട്ട്സ് ആപ്പും ടെലഗ്രാമും തമ്മിൽ വലിയ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്. ജനപ്രീതി കൂടുതൽ വാട്ട്സ് ആപ്പിനാണ് എങ്കിലും ഏറ്റവും കൂടുതൽ മികച്ച ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ ടെലഗ്രാമാണ് മുന്നിൽ എന്ന് പറയാം. വാട്ട്സ് ആപ്പ് കൊണ്ടുവന്നിട്ടുള്ള പല ഫീച്ചറുകളും വാട്ട്സ് ആപ്പിന് മുൻപ് തന്നെ ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.
ഇതുകൂടാതെ ചാറ്റിങ് അനുഭവം രസകരമാക്കുന്നതിനായി തീമുകൾ പൂർണമായി മാറ്റാവുന്ന സംവിധാനവും പുതുവർഷത്തിൽ തന്നെ ടെലഗ്രാം ഉപയോക്താക്കൾക്കായി കൊണ്ടുവന്നിട്ടുണ്ട്. ഇഷ്ടമുള്ള ബാക്‌ഗ്രൗണ്ടുകൾ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കം. കളർ പിക് ടൂൾ ഉപയോഗിച്ച് ടെലഗ്രാമിന് ഇഷ്ട നിറങ്ങൾ നക്കാനും സാധിക്കും. ഡാർക് മോഡിൽ പോലും തീമുകൾ മാറ്റാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.