ഹ്യൂണ്ടായ്‌യുടെ ഉപസ്ഥാപനമായ കിയ ഇന്ത്യൻ വിപണിയിലെത്തിച്ച ആദ്യ വാഹനം സെൽടോസിന്റെ വില വർധിപ്പിച്ചു. വാഹനത്തിന്റെ വില പുതുവർഷത്തിൽ വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ കിയ വ്യക്തമാക്കിയിരിന്നു. 20,000 രൂപ മുതൽ 35,000 രൂപ വരെയാണ് വാഹനത്തിന് കിയ വില വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാഹനത്തിന്റെ അടിസ്ഥാന വകഭേതത്തിന് 9.89 ലക്ഷമായി.
സെൽടോസ് പെട്രോൾ എഞ്ചിനിലെ അടിസ്ഥാന വകഭേതത്തിനാണ് 9.89 ലക്ഷം രൂപ വില. പെട്രോളിന്റെ ഉയർന്ന വകഭേതത്തിന്. 14.9 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഡീസൽ പതിപ്പിലെ വകഭേതങ്ങൾക്ക് 10.34 ലക്ഷം മുതൽ 17.34 ലക്ഷം വരെയാണ് വില. 34,000 രൂപ വരെയാണ് ഡീസൽ പതീപ്പുകൾക്ക് വില വർധിപ്പിച്ചിരിക്കുന്നത്.
GTK, GTX, GTX+ എന്നിവയാണ് പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവ ഡീസൽ വകഭേതങ്ങളാണ്. 1.4 ലിറ്റർ ടി ജിഡിഐ പെട്രൊൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിറ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനാണ് ഡീസൽ എഞ്ചിനിൽ ഉള്ളത്.