റൂപേയ് കാർഡ് ഉപയോക്താക്കൾക്ക് ഇടപാടുകളിൽ 40 ശതമാനം വരെ ക്യാഷ്ബാക്ക്, മാസം 16,000 രൂപ വരെ ലാഭിക്കാം !

വെള്ളി, 3 ജനുവരി 2020 (18:37 IST)
കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ പ്രത്യേകമായ ഒരു ഫെസ്റ്റിവലിന്റെയും ഭാഗമല്ലത്തെ ഇത്രയും വലിയ ക്യാഷ്ബാക്ക് ഇതാദ്യമായിരിക്കും. റൂപേയ് കാർഡ് ഉപയോക്താക്കൾക്ക് 40 ശതമാനം വരെ ക്യാഷ് ബാക്കാണ് നാഷ്ണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
16000 രൂപ വരെ ഇത്തരത്തിൽ ഇടപാടുകളിലൂടെ ലാഭിക്കാനാകും എന്നാണ് നാഷ്ണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പറയുന്നത്. വിദേശ രാജ്യങ്ങളിൽ റുപേയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കാണ് ഗുണം ലഭിക്കുക.യു എ ഇ, അമേരിക്ക, ശ്രീലങ്ക, ബ്രിട്ടണ്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലണ്ട്, തായ്‌ലണ്ട് എന്നീ രാജ്യങ്ങളിൽ റൂപേയ് കർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്കാണ് മാസം തോറും ഇത്ര വലിയ തുക ലാഭിക്കാനാവുക.
 
വിദേശരാജ്യങ്ങളിൽ റൂപേയ് കാർഡുകളുടെ പ്രചാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാഷ്ണൽ പെയ്‌മെന്റ് കോർപ്പറേഷന്റെ നടപടി. വിദേശ ഇന്ത്യക്കാരിൽ ദേശസാൽകൃത ഓൺലൈൻ ഇടപാടുകൾ വർധിപ്പിക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ് ഇത്. റൂപേയ് ട്രാവൽ ടെയ്‌ൽസ് ക്യാംപെയിൻ എന്നാണ് ഓഫറിന് പേര് നൽകിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍