പാലക്കാട്: പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് കോടതി 3 വർഷത്തെ കഠിന തടവ് വിധിച്ചു. വല്ലപ്പുഴ കുറുവട്ടൂർ സുനാമി കോളനി സ്വദേശി ആളിക്കൽ ജനാർദ്ദനൻ എന്ന 55 കാരനാണ് കോടതി 3 വർഷവും ഒരു മാസവും കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചത്.
ഷൊർണൂർ സബ് ഇൻസ്‌പെക്ടർ ഓ.വി.വിനോദ് ആണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മഹേശ്വരി, അഡ്വ.ദിവ്യലക്ഷ്മി എന്നിവർ പ്രോസിക്യൂഷൻ സഹായിച്ചു.
പട്ടാമ്പി അതിവേഗ കോടതി ജഡ്ജി ജി.സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതയ്ക്കു നൽകണം എന്നാണു വിധി.