വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച വിമുക്ത ഭടൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 27 ഏപ്രില്‍ 2023 (16:55 IST)
ആലപ്പുഴ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച വിമുക്ത ഭടനെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് ചിത്തിര വീട്ടിൽ രാജേഷ് കുമാർ എന്ന 56 കാരനാണ് പോലീസ് വലയിലായത്.

പ്രതിയുടെ വീട്ടിൽ വച്ച് തന്നെ പല തവണ ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകി. സംഭവം കേസായതോടെ ഒളിവിൽ പോയ പ്രതിയെ എറണാകുളത്തു നിന്നാണ് പോലീസ് പിടികൂടിയത്.

മണ്ണഞ്ചേരി പോലീസ് സി.ഐ പി.കെ.മോഹിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article