അമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത് ഇരുപതുകാരൻ അറസ്റ്റിൽ

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (16:27 IST)
അമ്മയുടെ കണ്മുന്നിൽ വെച്ച് മകളെ പീഡിപ്പിച്ച ഇരുപതുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഒഡീഷ സ്വദേശി ബിജയകുമാര്‍ ബെഹ്റ ( 20) യാണ് അറസ്റ്റിലായത്. ഒഡീഷയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകം ചെയ്ത് കേരളത്തിലേക്ക് നാടുവിട്ട ഇയാളെ പെരുമ്പാവൂർ പൊലീസ് ആണ് പിടികൂടിയത്.
 
ഈ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാക്കുന്നതിന് മുമ്പ് പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജയകുമാര്‍ കൂട്ടുകാരന്‍ വിക്കിയേയും കൂട്ടി പെണ്‍കുട്ടിയേയും മാതാവിനേയും ആളൊഴിഞ്ഞ കുന്നിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പഴയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയത്.
 
ഇത് നിരസിച്ച പെണ്‍കുട്ടിയെ അമ്മയുടെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്തു. ഇത് തടുക്കാന്‍ ചെന്ന അമ്മയെ പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഇരുവരും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വിക്കിയെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തിട്ടാണ് ബെഹ്‌റയെ പൊലീസ് പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article