വര്‍ഷങ്ങളായി സ്വരുകൂട്ടിയ പണത്തിന് പുറമേ കുറേയധികം പണം കടം കൂടി വാങ്ങിയാണ് മുനി കൃഷ്ണയ്യ വീടുവച്ചത്. വിജയഭാസ്കറിനെ കൂടാതെ കൃഷ്ണയ്യയ്ക്ക് ഇളയ ഒരു മകന്‍ കൂടിയുണ്ട്. വീടിന്‍റെ കടം വീട്ടാന്‍ കഴിയില്ലെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും പറഞ്ഞശേഷം വിജയഭാസ്കര്‍ വീടുവിട്ടുപോയിരുന്നു. അതിനുശേഷം കൃഷ്ണയ്യയും ഇളയമകനും ജോലിചെയ്താണ് കടമെല്ലാം വീട്ടിയത്.
കടമെല്ലാം തീര്‍ന്നതായി ബോധ്യപ്പെട്ടപ്പോള്‍ വിജയഭാസ്കറും ഭാര്യയും തിരികെയെത്തി വീട് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം ശക്തമായപ്പോള്‍ അത് അംഗീകരിച്ച് കൃഷ്ണയ്യയുടെ ഇളയമകന്‍ വീടുവിട്ടുപോയി. എന്നാല്‍ വീടുവിട്ടിറങ്ങാന്‍ കൂട്ടാക്കാതിരുന്ന കൃഷ്ണയ്യയെ വിജയഭാസ്കറും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് മകനും ഭാര്യയും ചേര്‍ന്ന് കൃഷ്ണയ്യയെ മര്‍ദ്ദിച്ചത്.