ബോളീവുഡിൽ അവസരം നൽകാം എന്ന് വാഗ്ദാനം; പിന്നീട് സ്വന്തം ഫ്ലാറ്റിൽ താമസം ഒരുക്കി, 19കാരിയെ 55കാരൻ കെണിയിlപ്പെടുത്തിയത് ഇങ്ങനെ

ചൊവ്വ, 4 ജൂണ്‍ 2019 (12:48 IST)
ബോളിവുഡ് സിനിമയിൽ അവസരം നൽകാം എന്ന് വഗ്ദാനം ചെയ്ത 19കരിയെ പീഡനത്തിന് ഇരയാക്കി മുംബൈ ബോറിവില്ലി സ്വദേശിയായ ബിസിനസുകാരൻ. 55കാരനായ ഈശ്വർ അഡ്വാനിയെ സംഭവത്തിൽ പൊലീസ് ആറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ 27കാരിയെ പീഡനത്തിന് ഇരയക്കിയ കേസിലും മറ്റൊരു തട്ടിപ്പ് കേസിലും ഈശ്വർ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.
 
ബോളിവുഡ് സിനിമയിൽ അവസരം തേടിയാണ് അജ്മീർ സ്വദേശിയായ 19കാരി മുംബൈ നഗരത്തിലെത്തിയത്. ചില ഓഡിഷങ്കളിൽ എല്ലാം പങ്കെടുത്തെങ്കിലും പെൺകുട്ടിക്ക് ചെറിയ അവസരങ്ങൾ പോലും ലഭിച്ചില്ല. ഇതോടെ മുംബൈ നഗരത്തിൽ ജീവിക്കുക എന്നത് തന്നെ 19കാരിക്ക് ബുദ്ധിമുട്ടേറിയ കാര്യമായി മാറി. ഒരു സുഹൃത്താണ് പെൺകുട്ടിയെ ഈശ്വർ അഡ്വനിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ബോളിവുഡിൽ അവസരം നൽകം എന്നു വാഗ്ദാനം ചെയ്യുക മാത്രമല്ല ബോറിവില്ലിയിലുള്ള തന്റെ ഫ്ലാറ്റിൽ താമസം ഒരുക്കുകയും ചെയ്തു.
 
അഡ്വാനിയെ പരിചയപ്പെട്ടതും താമസം ഒരുക്കിയതുമായ കാര്യങ്ങളെല്ലാം 19കാരി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതോടെ പെൺക്കുട്ടിയുടെ അമ്മയെത്തി സഹചര്യങ്ങൾ പരിശോധിച്ച ശേഷമാണ് മടങ്ങിപ്പോയത്. എന്നാൽ പിന്നീട് ഈശ്വറിന്റെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി. ബൊറിവില്ലിയിലെ ഫ്ലാറ്റിൽ ഇടക്കിടെ ഇയാൾ 19കാരിയെ കാണാൻ എത്തി. ഇത്തരത്തിൽ ഒരു ദിവസം ഇയാൾ പെൺകുട്ടിയെ ബലമായി കീഴടക്കി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂൺ 11 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍