എന്നാൽ ജ്യോതിഷത്തിലും നിമിത്ത ശാസ്ത്രത്തിലും സ്വപ്നത്തിന് വലിയ പ്രാധാന്യമാണുള്ളത്. സ്വപ്നങ്ങളെ ചില നിമിത്തങ്ങളായാണ് നിമിത്ത ശാസ്ത്രം കണക്കാക്കുന്നത്. നമ്മളിൽ പലരും സ്വന്തം മരണത്തെയോ വേണ്ടപ്പെട്ടവരുടെ മരണത്തെയോ സ്വപ്നം കണ്ടിട്ടുണ്ടാവും. ഇത്തരത്തിൽ മരണം സ്വപ്നം കാണുന്നത് നല്ലതാണ് എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്.