അമ്പലത്തിന് സമീപത്തുവച്ച് ബീഫ് കഴിച്ചു എന്ന് ആരോപിച്ച് തൊഴിലാളികളെ ചെരുപ്പുകൊണ്ട് മർദ്ദിച്ച് അക്രമിസംഘം

തിങ്കള്‍, 3 ജൂണ്‍ 2019 (19:22 IST)
അമ്പലത്തിന് സമീപത്ത് വച്ച് ബീഫ് കഴിച്ചു എന്നാരോപിച്ച് ദിവസ വേദനക്കാരായ തൊഴിലാളികളെ ചെരുപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം ഉണ്ടായത്. തങ്ങൾ വെജിറ്റേറിയൻ ഭക്ഷണമണ് കഴിച്ചത് എന്ന് അക്രമണത്തിനിരയായ തൊഴിലാളികൾ വ്യക്തമാക്കുന്നു.
 
നാലു തൊഴിലാലികൾ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സഘം യുവാക്കൾ എത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. ചെരുപ്പുകൊണ്ടാണ് അക്രമികൾ തൊഴിലാളികളെ മർദ്ദിച്ചത്. നിസഹായരായി പ്രതികരിക്കാനാകാതെ മർദ്ദനമേറ്റു വാങ്ങുന്ന തൊഴിലാളികളെ ദൃശ്യങ്ങളിൽ കാണാം. 
 
സംഭവൽത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി രണ്ട് പ്രത്യേക ടീമുകളെ രൂപീകരിച്ചതായി ബറേലി എസ് എസ് പി മുനിരാജ് വ്യക്തമാക്കി. എട്ട് പേരെ ദൃശ്യങ്ങളിൽ തന്നെ കാണാം. ഇവരോടൊപ്പം കൂടുതൽ അളുകളുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍