സ്ത്രീകൾക്ക് സന്തോഷ വാർത്ത മെട്രോയിലും ബസിലും സൗജന്യമായി യാത്ര ചെയ്യാം, പദ്ധതിയുമായി ഡൽഹി സർക്കാർ

തിങ്കള്‍, 3 ജൂണ്‍ 2019 (13:56 IST)
പൊതുഗതാഗത സംവിധനങ്ങളിൽ സ്ത്രീകൾക്ക് പുർണമായും സൗജന്യമായി യാത്ര ചെയ്യാനുള്ള പദ്ധതി അവിഷ്കരിക്കുകയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ. സർകർ ബസുകളിലും ഡൽഹി മെടോയിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതാണ് പദ്ധതി. ഡൽഹി ഗതാഗത മന്ത്രി കൈലാശ് ഗെഹ്‌ലോട്ട് ഇതുമായി ബന്ധപ്പെട്ട് ഡി എം ആർ സിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
 
സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിലൂടെ ഡൽഹി മെട്രോക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ഡി എം ആർ സി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡൽഹി സർക്കാരിന് ഡെൽഹി മെട്രോയിൽ 50 ശതമാനം ഇക്വിറ്റി പങ്കാളിത്തമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി മെട്രോയിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
 
30 ലക്ഷത്തോളം പേർ ദിവസേന ഡൽഹി മെട്രോയി യാത്ര ചെയ്യുന്നുണ്ടെന്നും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുന്നതോടെയുള്ള നഷ്ടം കണക്കാക്കുക ശ്രമകരമാണെന്നുമാണ് ഉദ്യോഗസ്ഥരുടെ പക്ഷം. മട്രോയെ അപേക്ഷിച്ച് കുടുതൽ ആളുകളും ഡൽഹിയിൽ യാത്ര ചെയ്യുന്നത് ബസുകളിലാണ്. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷ്ൻ ബസുകളും സ്ത്രീകൾക്ക് സൗജന്യമായ യാത്ര ഒരുക്കാനാണ് സർക്കർ ലാക്ഷ്യംവക്കുന്നത്. 42 ലത്തോലം ആളുകൾ ദിവസേന ബസുകളിൽ യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇതിൽ 20 ശതമനം മത്രമാണ് സ്ത്രീകൾ എന്നാണ് കണക്ക്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍