സ്വർണം തേടി മെറ്റൽ ഡിറ്റക്ടറുമായി പൊലീസ് വനത്തിലേക്ക് !

ശനി, 1 ജൂണ്‍ 2019 (18:31 IST)
എടയാറിൽ സ്വർണം വാഹനത്തിൽ കൊണ്ടുപോകവെ കവർന്ന 20 ക്കിലോ സ്വർണം കണ്ടെത്തുന്നതിനായി മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സംവിധാനങ്ങളോടെ ചിന്നാർ വനത്തിൽ പരിശോധന നടത്താൻ പൊലീസ്. സ്വർണം വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ വാഹനത്തിന്റെ ചില്ല് തകർത്ത് അകത്തുണ്ടായിരുന്ന ജീവനക്കാരുടെ കണ്ണിൽ കുർമുളക് സ്പ്രേ അടിച്ചാണ് പ്രതികൾ സ്വർണവുമായി കടന്നത്.
 
5 കിലോഗ്രാം വീതമുള്ള നാല് പെട്ടി സ്വർണവുമായാണ് 5 പ്രതികൾ കടന്നത്. പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും ഇവരുടെ കയ്യിൽ സ്വർണം ഉണ്ടയിരുന്നില്ല. സതീഷ്, റാഷിദ് എന്നിവരാണ് സ്വർണവുമയി കടന്നത്. രണ്ടാം പ്രതിയായ റഷിദ് മൊഴി ഇടക്കിടെ മാറ്റിപ്പറയുന്നത് പൊലീസിനെ പുലിവാല് പിടിപ്പിക്കുന്നുണ്ട്. ചിന്നക്കനാൽ കാടിനുള്ളിൽ സ്വരണം കുഴിച്ചിട്ടു എന്ന് രണ്ടാം പ്രതിയായ റാഷിദ് മൊഴി നൽകിയതിനെ തുടർന്ന് ഇവിടെയെത്തിച്ച് പൊലീസ് പരിശോധന നടത്തി. 
 
പ്രതി കാണിച്ച ഇടങ്ങളിലെല്ലാം കുഴിച്ചു എങ്കിലും സ്വർണം കണ്ടെത്തിയില്ല. 15 മണിക്കുറോളമാണ് അന്ന് തിരച്ചിലിന് സമയമെടുത്തത്. ഇതോടെയാണ് ചിന്നാർ വനത്തിൽ മെറ്റൽ ടിറ്റക്ടർ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ പൊലീസ് തീരുമാനിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ സതീഷിനെ മാത്രമേ പൊലീസ് വനത്തിൽ തിരച്ചിലിന് കൊണ്ടുപോകുന്നുള്ളു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍