‘മന്ത്രിമാര്‍ വാട്‌സാപ്പില്, വിവരങ്ങള്‍ ചോരുന്നു’; മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് മുഖ്യമന്ത്രിയുടെ വിലക്ക്
സുപ്രധാന തീരുമാനങ്ങള്‍ ചോരുന്നതും മന്ത്രിമാര്‍ വാട്‌സാപ്പില്‍ മുഴുകുന്നതും പതിവായതോടെ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിലക്ക്. യോഗങ്ങള്‍ക്ക് മുമ്പ് മന്ത്രിമാര്‍ ഫോണുകള്‍ കൗണ്ടറിലേല്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം.
മന്ത്രിസഭാ യോഗം മാത്രമല്ല, ആദിത്യനാഥ് പങ്കെടുക്കുന്ന യോഗങ്ങളിലൊന്നും ഇനി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.
ചര്‍ച്ചകള്‍ക്കിടെ മന്ത്രിമാരുടെ ശ്രദ്ധ മൊബൈല്‍ ഫോണുകളിലും വാട്‌സാപ്പ് സന്ദേശങ്ങളിലുമായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പിന്നാലെ, വിവരങ്ങള്‍ ചോരുകയും ചെയ്‌തതോടെ കടുത്ത നിര്‍ദേശം നല്‍കാന്‍ ആദിത്യനാഥ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
നേരത്തെയും ചില നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫോണുകള്‍ യോഗത്തിന് കൊണ്ടു വരാമെങ്കിലും സൈലന്റ് മോഡിലിടണമെന്നായിരുന്നു നിര്‍ദേശം.