ഒറ്റ ചാർജിൽ 75 കിലോമീറ്റർ ദൂരം താണ്ടും; 55 കിലോമീറ്റർ വേഗതയിൽ പറക്കും ഇലക്ട്രോണിക് സ്കൂട്ടർ വിപണി പിടിക്കാൻ സീൽ

ശനി, 1 ജൂണ്‍ 2019 (16:46 IST)
ഇലക്ട്രിക് സ്കൂട്ടർറെന്ന് പറഞ്ഞാൽ ആളുകൾക്ക് അത്ര താൽപര്യം പോര. കാരണം ഒച്ച് ഇഴഞ്ഞു നീങ്ങുന്നതുപോലെ യാത്ര ചെയ്യാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ മാത്രമേ നമ്മൾ കൺണ്ടിട്ടുള്ളു. എന്നൽ ഇലക്ട്രോണിക് സ്കൂട്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ സീൽ എത്തിക്കഴിഞ്ഞു. ഗ്രീവ്സ് കോട്ടന്റെ ആപിയർ വെഹിക്കിൾ എന്ന സ്ഥാപനമാണ് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സധിക്കുന്ന ഇലക്ട്രോണിക് സ്കൂട്ടർ വിപണിയിൽ എത്തിക്കുന്നത്.
 
സൈലൻസർ ഇല്ല എന്നത് മാത്രമാണ് ഇലക്ട്രോണിക് സ്കൂട്ടർ ആണ് സീൽ എന്ന് തോന്നിക്കുക. സാധരണ ഗിയ‌ർലെസ് വാഹനത്തിന്റെ ഡിസൈൻശൈ ശൈലി തന്നെയാണ് സീലിനുള്ളത്. ഒറ്റ ചാർജിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. സീലിന്. ബാറ്ററി ഫുൾ ചാർജ് ആവാൻ വെറും അഞ്ച് മണിക്കൂറുകൾ മാത്രം മതി എന്നും കമ്പനി അവകാശപ്പെടുന്നു. 
 
ഇക്കനോമി, പവർ എന്നിങ്ങനെ ഇരട്ട സ്പീഡ് മോഡ് വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. വാഹനത്തിൽ, ഇക്കണോമിയിൽ മോഡിൽ അധികം ചാർജ് നഷ്ടമാവില്ല. 50 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് വെറും 14 സെക്കൻഡുകൾ മതി എന്നും കമ്പനി അവകാശപ്പെടുന്നു. വൈദ്യുത വാഹനങ്ങൾ പ്രോൽസഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകരം 18,000 രൂപയുടെ ഇളവ് വാഹനത്തിന് ലഭിക്കുന്നതോടെ കുറഞ്ഞ വിലയിൽ മികച്ച വാഹനം സ്വന്തമാക്കാനാകും എന്ന് കമ്പനി പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍