ഡിസ്‌പ്ലേയിൽ തന്നെ ഡോൾബി അറ്റ്‌മോസ് സൌണ്ട് സിസ്റ്റം, റൊട്ടേറ്റബിൾ പോപ്പ് അപ്പ് ക്യാമറ, സാംസങ് ഗ്യാലക്സി A80 ഉടൻ ഇന്ത്യയിലെത്തും !

ശനി, 1 ജൂണ്‍ 2019 (13:30 IST)
ഇന്ത്യയിലെ സമാർട്ട്ഫോൺ വിപണിയിൽ കൂടുതൽ സജീവമാവുകയാണ് സാംസങ്. എക്കണോമി സ്മാർട്ട്‌ഫോണുകളും പ്രീമിയം സ്മാർട്ട്‌ഫോണുകളും ഒരേസമയം തന്നെ വിപണിയിൽ എത്തിക്കുന്ന തന്ത്രമാണ് സാംസങ് പിന്തുടരുന്നത്. ജൂൺ 11ന് ഗ്യലക്സി M40നെ സംസംങ് വിപണിയിൽ അവതരിപ്പിക്കും. സാംസങിന്റെ ഫ്ലാഗ്ഷിപ് സ്മാർട്ട്‌ഫോണായ ഗ്യാലക്സി‌ A80യെയും ജൂണിൽ തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
ഇന്ത്യയിൽ A80 പ്രിവ്യു ഇവന്റുകൾ ആരംഭിക്കുന്നതാണ് വൈകതെ തന്നെ സ്മാർട്ട്‌ഫോണിൻ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന സൂചന നൽകുന്നത്. ജൂൺ 8, 9 തിയതികളിൽ, ഡൽഹി, മുംബൈ, കൊൽക്കത്ത ബംഗളുരു എന്നീ നഗരങ്ങളിൽ, A80യുടെ പ്രിവ്യു ഇവന്റുകൾ നടക്കും. പരിപാടിയിൽ അച്ച് ആളുകൾക്ക് ഉപയോഗിച്ച് നോക്കാൻ അവസരം ഉണ്ടായിരിക്കും. സാംസങ്ങ് മെംബേഴ്സ് ആപ്പിലൂടെ രജിസ്റ്റർ ചെയ്ത് ഇവന്റിൽ പങ്കെടുക്കാം.  
 
ഡിസ്‌പ്ലേയിലും ക്യാമറയിലുമാണ് സാംസങ് പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. റൊട്ടേറ്റബിൾ പോപ്പ് അപ് ക്യാമറയാണ് സമാർട്ട് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സംവിധാനമുള്ള ലോകത്തെ ആദ്യ സ്മാർ‌ട്ട്‌ഫോണാണ് ഗ്യാലക്സി A80. അതായത് ഫോണിന് പ്രത്യേക സെൽഫി ക്യാമറ ഇല്ല. റിയർ ക്യാമറ തന്നെ മുകളിലേക്ക് ഉയർന്ന് തിരിഞ്ഞ് മുന്നിലെത്തും. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 8 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും, പ്രത്യേക 3D ഡെപ്ത് സെൻസറും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
 
6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ്, ഫുൾ വ്യു അമൊലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഡിസ്‌പ്ലേയിൽ തന്നെ ഡോൾബി അറ്റ്മോസ് സൌണ്ട് സിസ്റ്റം ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു എന്നതാണ് A80യുടെ മറ്റൊരു പ്രധാന സവിശേഷത. 8 ജി ബി റാം 128 ജി ബിസ്റ്റോറേജ് സംവിധാനത്തിലാണ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 2.2GHz 730Gയാണ് ഫോണിന് കരുത്ത് പകരുന്നത്. 25W ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 3700 എം എ എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍