തൈറോയിഡ് ഇന്ന് ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ജനിതകപരമായ കാരണങ്ങളും, ജിവിതശൈലിയും, കഴിക്കുന്ന ആഹാരങ്ങളുമെല്ലാം തൈറോയിഡിന് കാരണമാകുന്നുണ്ട് തൈറോയിഡിന് കാരണമാകുന്നുണ്ട്. ഹോർമോണുകളുടെ ഉത്പാദനം ക്രമം തെറ്റുന്നതോടെയാണ് തൈറീയിഡ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്.
ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. സി, എ, ഇ, ബി3, ബി6 എന്നി ജീവകങ്ങളുടെയും, മാംഗനിസ്, കോപ്പർ, അയൺ എന്നീ ധാതുക്കളുടെയും കലവറയാണ് പേരക്ക.
ടെൻഷൻ, സ്ട്രസ് എന്നിവ കുറക്കുന്നതിനും പേരക്കക്ക് സാധിക്കും. കോപ്പർ ഹോർമോണുകളുടെ ഉത്പാതനത്തെ ക്രമപ്പെടുത്തുമ്പോൾ പേരക്കയിലടങ്ങിയിരിക്കുന്ന മാംഗനിസ് ഞരമ്പുകളെയും പേഷികളെയും അയക്കാൻ സഹയിക്കും, ഇത് മാനസികവും ശാരീരികവുമായ റിലീഫ് നൽകും.
പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കഴ്ചശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും പേരക്ക ഗുണകരം തന്നെ. പേരക്കയിലെ വിറ്റാമിൻ ബി3, ബി 6 എന്നിവയാണ് ഇതിന് സഹായിക്കുന്നത്.